goat

TOPICS COVERED

​മാള അമ്പഴക്കാട് ആടുകളെ കൂട്ടക്കൊല നടത്തിയത് കുറുനരിയാണെന്ന നിഗമനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍. ആക്രമിച്ചത് പുലിയല്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു. മാത്രവുമല്ല, കുറുനരിക്കൂട്ടത്തെ കഴിഞ്ഞ ദിവസം വീട്ടുകാര്‍ കണ്ടിരുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആറ് ആടുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. അജ്ഞാതജീവിയുടെ ആക്രമണത്തിലായിരുന്നു ആടുകള്‍ ചത്തത്. രണ്ടു കിലോമീറ്റര്‍ അപ്പുറത്ത് പുലിയുടെ സാന്നിധ്യമുള്ളതിനാല്‍ നാട്ടുകാര്‍ പേടിച്ചു. പുലിയല്ലെന്ന് അന്നുതന്നെ വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 

      കാരണം, ആറ് ആടുകളെ പുലി ഒന്നിച്ചാക്രമിക്കില്ല. മാത്രവുമല്ല, ആടിനെ അടിച്ചുവീഴ്ത്തിയ ശേഷം അവിടെ നിന്ന് കൊണ്ടുപോകും. പക്ഷേ, ഇവിടെ കുറുനരിക്കൂട്ടത്തിന്‍റെ ആക്രമണമാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഇക്കാര്യം , പഞ്ചായത്തധികൃതര്‍ ജനങ്ങളെ അറിയിച്ചു. അതേസമയം ആറ് ആടുകള്‍ നഷ്ടപ്പെട്ട കര്‍ഷകന് ഉപജീവനം മുടങ്ങി. നഷ്ടപരിഹാരം വേഗം ലഭ്യമാക്കണമെന്നാണ് ആവശ്യം. 

      ENGLISH SUMMARY:

      Veterinary doctors have concluded that the mass killing of goats in Ambazhakad, Mala, was likely the work of wild dogs. They have almost ruled out the possibility of a tiger attack. Moreover, locals had spotted a pack of wild dogs in the area recently. The incident occurred last Friday morning when six goats were found dead. The goats had been killed in an attack by an unidentified animal. Since tiger presence had been confirmed about two kilometers away, locals were initially alarmed. However, veterinary experts had stated on the same day that a tiger was not responsible.