തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസായിരുന്നു . ഇന്നലെ രാത്രി ഒൻപതരയോടെ ആണ് അപകടം. ബൈക്കിൽ വരികയായിരുന്നു സിജോ. നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ സിജോയുടെ ദാരുണാന്ത്യം ആ നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വീട്ടില്‍ നിന്നും വെറും 100മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനില്‍വച്ചാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്. വീട്ടില്‍ ഒരുപാട് പെറ്റ്സിനെ വളര്‍ത്തുന്ന സിജോ വലിയ മൃഗസ്നേഹിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ഓടല്ലേടാ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍ നിന്നും മാറിയിരുന്നു, എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സിജോ തല്‍ക്ഷണം മരിച്ചു. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന യുവാവായിരുന്നു സിജോയെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മേഖലയില്‍ നേരത്തേ പല അപകടങ്ങളും നടന്നിട്ടുണ്ട്. വാഹനം അതിവേഗതയില്‍ വരുന്ന പ്രദേശം കൂടിയാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.