കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട് സിറ്റിവരെയുള്ള 11.2 കിലോ മീറ്ററാണ് രണ്ടാംഘട്ടം. 18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകും.
കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ ടെസ്റ്റ് പൈലിങ് കാക്കനാട് കുന്നുംപുറത്ത് നടന്നു. രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണം അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് നടത്തുന്നത്. കരാര്‍ അന്തിമ രൂപമായെങ്കിലും ഒപ്പുവച്ചിട്ടില്ല. 1141.32 കോടി രൂപയ്ക്കാണ് നിര്‍മാണ കരാര്‍. 600 ദിവസത്തിനുള്ള നിര്‍മാണം പൂര്‍ത്തിയാക്കണം. തൂണുകളില്‍ ഉറപ്പിച്ച ഉയരപാതയുടെയും സ്റ്റേഷനുകളുടെയും നിര്‍മാണച്ചുമതലയാണ് അഫ്കോണ്‍സിന്. രണ്ടാംഘട്ടത്തില്‍ 11 സ്റ്റേഷനുകളുണ്ട്.
രണ്ടാംഘട്ട പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ് വീതി കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ കെഎംആര്‍എല്‍ നേരത്തെ ആരംഭിച്ചിരുന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ വായ്പയിലാണ് രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണം. 2022ലാണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചത്.