vengoor-jaundice

TOPICS COVERED

രണ്ടുമാസം മുൻപ് മഞ്ഞപ്പിത്തം പടർന്നു പിടിച്ച എറണാകുളം പെരുമ്പാവൂർ വേങ്ങൂരിൽ ഇനിയും ആശങ്ക ഒഴിയുന്നില്ല. അതീവ ജാഗ്രതയ്ക്കിടയിലും പ്രദേശത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടക്കെണിയിലായ രോഗബാധിതർക്ക്  സർക്കാർ ധനസഹായം പ്രഖ്യാപിക്കുന്നില്ലെന്നും പരാതിയുണ്ട്. 

 

 വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ  മഞ്ഞപ്പിത്ത വ്യാപനം മാസങ്ങൾ കഴിഞ്ഞിട്ടും  നിയന്ത്രിക്കാനാവുന്നില്ല. ഏപ്രിൽ 17 നാണ്  ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള  ആദ്യ മഞ്ഞപ്പിത്ത ബാധ  റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം പഞ്ചായത്തിലെ പത്തിലധികം വാർഡുകളിൽ രോഗ ബാധ കണ്ടെത്തി.  ഇതുവരെ 250ലേറെ  പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒന്നു മുതൽ രണ്ടു വരെ ആളുകൾക്ക്   ചില ദിവസങ്ങളിൽ പുതിയതായി മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിക്കുന്നുമുണ്ട്. ആദ്യ രോഗവ്യാപനത്തിനിടയാക്കിയ ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ തന്നെയാണ് നാട്ടുകാർ ഇപ്പോളും സംശയിക്കുന്നത്. എന്നാൽ ജല അതോർറ്റിയും പഞ്ചായത്തും ആരോഗ്യവകുപ്പും പരസ്പരം പഴിചാരുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കടക്കണിയിൽ ആയ കുടുംബങ്ങൾ വേങ്ങൂരിൽ നിരവധി. നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ ഇതുവരെ ധനസഹായം പ്രഖ്യാപിക്കുകയുണ്ടായില്ല.  ചികിത്സയിലുള്ളവരെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. മഞ്ഞപ്പിത്ത വ്യാപനത്തെക്കുറിച്ച് മൂവാറ്റുപുഴ ആർ ഡി ഓ മജിസ്റ്റീരിയൽ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും കുറ്റക്കാരെ കണ്ടെത്താനുള്ള നടപടികളൊന്നും ഉണ്ടായില്ല. മഞ്ഞപ്പിത്ത വ്യാപനം ഈ മഴക്കാലത്തും തുടർന്നാൽ സ്ഥിതി വഷളാകുമെന്ന് ഭയത്തിലാണ് നാട്ടുകാർ.

ENGLISH SUMMARY:

jaundic spread in Perumbavoor