Kundanur-thevara-bridge

അറ്റകുറ്റ പണിക്കള്‍ക്കായി കുണ്ടന്നൂര്‍-തേവര പാലം അടച്ചിടുന്ന തീയതിയില്‍ മാറ്റം വന്നേക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ തീയതി മാറ്റാനാണ് ആലോചനയെന്ന് മരട് മുന്‍സിപാലിറ്റി അധ്യക്ഷന്‍ ആന്‍റണി ആശാന്‍പറമ്പില്‍ മനേരമ ന്യൂസിനോട് പറഞ്ഞു.പാലം പൂര്‍ണമായി അടയ്ക്കുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാത്തതിനാല്‍ സ്കൂള്‍ കുട്ടികളടക്കം ആശങ്കയിലാണ്.

 

നാളെ രാത്രി 11 മണി മുതല്‍ രണ്ട് ദിവസം കുണ്ടന്നൂര്‍- തേവര പാലം പൂര്‍ണമായി അടച്ചിട്ട് അറ്റകുറ്റ പണികള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് തീരുമാനം പുന പരിശോധിക്കുന്നത്. വെള്ളിയാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മഴ ഒഴിഞ്ഞതിന് ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ അറ്റകുറ്റ പണി നടത്താനാണ് നിലവിലെ ആലോചന.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് പാലം പൂര്‍ണമായി അടച്ചിടുന്നത്. കുണ്ടന്നൂരില്‍ നിന്നും തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ ഇതോടെ ദുരിതത്തലാകും. 

പ്രവര്‍ത്തി ദിവസങ്ങളില്‍ ഗാതാഗത സംവിധാനങ്ങള്‍ ഇല്ലാതാകുന്നതില്‍ സ്കൂള്‍ കുട്ടികളും ആശങ്കയിലാണ്. 

ജൂണ്‍ ആദ്യവാരം റെഡി മിക്സ് ഉപയോഗിച്ച് പാലത്തിലെ കുഴികള്‍ അടച്ചെങ്കിലും അടുത്ത മഴയില്‍ തന്നെ മുഴുവന്‍ ഒലിച്ചുപോയി. ഇതോടെയാണ് പാലം പൂര്‍ണമായി അടച്ച് റീ ടാറിങ് നടത്താന്‍ തീരുമാനിച്ചത്. 

ENGLISH SUMMARY:

The date of closure of Kundanur-Thevara bridge for manintance work may change due to rain