netturmarket-06

TOPICS COVERED

രാജ്യാന്തരം എന്ന് പേരില്‍ മാത്രമുള്ള ഒരു മാര്‍ക്കറ്റുണ്ട് എറണാകുളം നെട്ടൂരില്‍. പരിപാലിക്കാന്‍ ആളില്ലാതെ മാലിന്യം നിറഞ്ഞ് ദുരവസ്ഥയിലാണ് നെട്ടൂര്‍ രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റ്. നിരവധി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം പ്രയോജനപ്പെടേണ്ട ഇടമാണ് അനധികൃതരുടെ അനാസ്ഥമൂലം നാശത്തിന്‍റെ വക്കിലായത്.

പ്ലാസ്റ്റിക് മാലിന്യവും ജൈവമാലിന്യവുമെല്ലാം പലയിടത്തായി കൂട്ടിയിട്ടിരുന്നു. പച്ചക്കറികളെത്തിക്കുന്ന ബാസ്ക്കറ്റുകളും ഇവിടെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ഈച്ചയാര്‍ക്കുന്ന മാലിന്യങ്ങളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധമാണ് പരിസരത്തെല്ലാം. 

മാര്‍ക്കറ്റിലേക്ക് വലിയ വാഹനങ്ങളടക്കം കടന്നുവരുന്ന റോഡും പൊട്ടിതകര്‍ന്ന് കുഴികളായി. 

പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. കാനകളില്‍ ചീഞ്ഞ പച്ചക്കറികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞതോടെ മഴ പെയ്താല്‍ മാര്‍ക്കറ്റ് വെള്ളത്തിലാകുമെന്ന സ്ഥിതിയാണ്. ശരിയായ മാലിന്യ നീക്കവും ശുചീകരണവും നടത്തിയില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയുമുണ്ട്. 

 
nettur international vegetable market is in dire condition with no one to take care of it: