എത്രനന്നാക്കിയിട്ടും നന്നാകാത്ത കുണ്ടന്നൂര്‍–തേവര പാലം അറ്റകുറ്റപ്പണിയ്ക്കെന്ന പേരില്‍ അടച്ചു. ഇന്നുമുതല്‍ അടുത്തമാസം 15വരെ ഒരു മാസത്തേക്ക് പാലത്തില്‍ പൂര്‍ണ ഗതാഗത നിയന്ത്രണം ഉണ്ടാകും. വാഹനങ്ങള്‍ വഴിമാറ്റിവിടുന്ന സാഹചര്യത്തില്‍, ഈ വഴി പോകുന്നവര്‍ ടോള്‍ നല്‍‌കാന്‍ നിര്‍ബന്ധിതരാകുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.

പാലത്തില്‍ പണിതുടങ്ങിയിട്ടുണ്ട്. പാലം അടച്ചിട്ട് പണി നടത്തിയിട്ടും രണ്ടുദിവസത്തിനുള്ളില്‍ പഴയ കുഴികള്‍ കൂടുതല്‍ മിഴിവോടെ തെളിഞ്ഞതാണ് മുന്‍ അനുഭവങ്ങള്‍. അതുകൊണ്ട് ദീര്‍ഘനാള്‍ പാലം അടച്ചിട്ടുള്ള ഈ പണിയുടെ ഫലം എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.

ENGLISH SUMMARY:

Kundanur-Tevara bridge closed for maintenance