കൊച്ചി ഹോളി ഫാമിലി മൊണാസ്ട്രി പള്ളിയിൽ റൊറാറ്റെ ദിവ്യബലി. മെഴുകുതിരിവെട്ടത്തിൽ ആശ്രമ സുപ്പീരിയർ ഫാദർ ടൈറ്റസ് കാരിക്കാശേരി ദിവ്യബലിക്ക് മുഖ്യകാർമികനായി. ബൈജു ജെയിംസിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും നടന്നു. സംഗീത സംവിധായകൻ ജെറി അമൽദേവാണ് ഗാനശുശ്രൂഷയ്ക്ക് പരിശീലനം നൽകിയത്.