ചിപ്സ് കയറ്റുമതി തട്ടിപ്പില്‍ കുരുങ്ങി കിടപ്പാടവും നഷ്ടപെട്ട് കോടികളുടെ കടക്കെണിയിലായി അങ്കമാലി മൂക്കന്നൂരിലെ സംരംഭകന്‍ മോഹനന്‍. സ്വകാര്യ ബാങ്ക് വീടും ജപ്തി ചെയ്തതോടെ ചിപ്സ് ഉത്പാദനത്തിനായി നിര്‍മിച്ച ഷെഡിലാണ് മോഹനന്‍റെയു കുടുംബത്തിന്‍റെയും താമസം. കൊടുങ്ങല്ലൂര്‍ സ്വദേശി നസീമുദീന്‍റെ തട്ടിപ്പില്‍ ഏഴ് പതിറ്റാണ്ടായി തുടരുന്ന ബിസിനസ് തന്നെ ഉപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങേണ്ട ഗതികേടിലാണ് കുടുംബം.
വനജ ചിപ്സ് ഉടമയായ അറയ്ക്കല്‍ മോഹനന്‍ ഇന്ന് കോടികളുടെ കടക്കാരനാണ്. നാല്‍പത്തിയഞ്ച് വര്‍ഷം ചോരനീരാക്കി നിര്‍മിച്ച വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത് ചൊവ്വാഴ്ച. തലചായ്ക്കാന്‍ കിട്ടിയ ഈഷെഡും ജപ്തി ഭീഷണിയിലാണ്. പന്ത്രണ്ട് കോടി രൂപയുടെ കടബാധ്യതയ്ക്ക് കാരണം കൊടുങ്ങല്ലൂര്‍ സ്വദേശി നസീമുദീന്‍റെ ചതിയെന്ന് മോഹനന്‍. വിദേശത്തേക്ക് കയറ്റിയക്കാനെന്ന് പറഞ്ഞ് 400 ടണ്‍ ചക്ക ചിപ്സാണ് നസീമുദീന്‍ കൊണ്ടുപോയത്.
മോഹനന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നസീമുദീനും കൂട്ടരും കൂസലില്ലാതെ തട്ടിപ്പ് തുടരുകയാണ്.