ഗോള്‍ഫ് കളി സാധാരണക്കാര്‍ക്കും പ്രാപ്യമാക്കി കൊച്ചിന്‍ ഗോള്‍ഫ് ക്ലബ്. സാധാരണക്കാര്‍ക്ക് ഗോള്‍ഫ് പരിശീലിക്കാന്‍ സൗകര്യമൊരുക്കിയതിന് പുറമെ കൊച്ചിന്‍ ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്‍റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മല്‍സരിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്, ശതാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന കൊച്ചിന്‍ ഗോള്‍ഫ് ക്ലബ്. സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് .
ബോള്‍ഗാട്ടിയിലെ ഡച്ച് കൊട്ടാരത്തിന് ചുറ്റുമായി നിര്‍മിക്കപ്പെട്ട ഗോള്‍ഫ് കോഴ്സിലെ ആദ്യകാല കളിക്കാരൊക്കെ ബ്രിട്ടിഷുകാരായിരുന്നു. പിന്നീട് ബ്രിട്ടിഷ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരായ ഇന്ത്യാക്കാരടക്കം കൊച്ചിന്‍ ഗോള്‍ഫ് ക്ളബിലെ കളിക്കാരായി. ഡച്ച് കൊട്ടാരം കെ.ടി.ഡി.സി ഏറ്റെടുത്തതോടെ ബോള്‍ഗാട്ടി പാലസ് ഹോട്ടലായെങ്കിലും ഗോള്‍ഫ് കോഴ്സിന്റെ നടത്തിപ്പ് കൊച്ചിന്‍ ഗോള്‍ഫ് ക്ളബിന് തന്നെയാണ്. അപ്പോഴും പണക്കാരുടെ അല്ലെങ്കില്‍ ഉന്നതസ്ഥാനീയരുടെ കളിയാണ് ഗോള്‍ഫെന്ന അപവാദം ബാക്കിനിന്നത് തിരുത്തുകയാണ് കൊച്ചിന്‍ ഗോള്‍ഫ് ക്ളബ് .
ഗോള്‍ഫ് ജനകീയമാക്കുന്നതിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരുടെ തുടര്‍പിന്തുണയും ഉറപ്പാക്കും .ഒാപ്പണ്‍ ടൂര്ണമെന്റില്‍ അഞ്ച് വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടക്കമുള്ള നിരവധി പ്രശസ്തര്‍ ഇവിടെ ഗോള്‍ഫ്
കളിക്കാനെത്തിയിട്ടുണ്ട്. 2003ല്‍ ഗോശ്രീപാലം വരുന്നതിന് മുന്‍പ് ബോട്ടില്‍ സഞ്ചരിച്ചായിരുന്നു ബോള്‍ഗാട്ടിയിലെ ഗോള്‍ഫ് കോഴ്സിലേക്ക് കളിക്കാര്‍ എത്തിയിരുന്നത്. 1925ല്‍ തുടങ്ങിയ റിച്ചര്‍ഡ്സന്‍ കപ്പില്‍ തുടങ്ങി ഒട്ടേറെ മല്‍സരങ്ങള്‍ക്ക് കൊച്ചിയിലെ ഗോള്‍ഫ് കോഴ്സ് വേദിയായിട്ടുണ്ട്.