kalamasserymedicalcig

TOPICS COVERED

പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി മെഡിക്കൽ കോളേജ്.കൊച്ചി കാൻസർ സെന്റ൪  ജനുവരി 30നും  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും സർക്കാരിന് കൈമാറും. വ്യവസായ മന്ത്രി പി രാജീവ് ആശുപത്രി സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.

 

മറ്റ് കാ൯സ൪ സെന്ററുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി കൊച്ചി ക്യാൻസർ സെന്ററിൽ  പ്രാധാന്യം നൽകുന്നു. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ.  ആകെ 12 ഓപ്പറേഷ൯ തിയേറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക്  ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു. സൂപ്പ൪ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകൾ ജനുവരിയിൽ തന്നെ പൂ൪ത്തിയാകും. ബ്ലോക്കിന്റെ മുഴുവ൯ പ്രവ൪ത്തനങ്ങളും ഏപ്രിൽ മാസം അവസാനം പൂ൪ത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സ൪ജറി, ന്യൂറോ സ൪ജറി, യൂറോളജി, ട്രാ൯സ് ഫ്യൂഷ൯ മെഡിസി൯, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണു നി൪മ്മാണ ചെലവ്. ആകെ 1342 കിടക്കകൾ സജ്ജമാകും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നവരെ ലക്ഷ്യമിട്ട് മെഡിക്കൽ ടൂറിസവും വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 384.34 കോടിയാണു കാ൯സ൪ സെന്ററിന്റെ നി൪മാണ ചെലവ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് 286.66 കോടി രൂപയും.

ENGLISH SUMMARY:

The Kochi Cancer Center at Kalamasery Medical College will be handed over to the government on January 30 and the super specialty block at the end of February.