കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിലാണ് പൊലീസിന്റെ മിന്നൽ പരിശോധനയുണ്ടായത്. എട്ട് യുവതികളടക്കം പന്ത്രണ്ട് പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയില്‍.
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകൾ നടത്തി. മൂന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരിൽ നിന്ന് എത്തിയത് 1.68 കോടി രൂപയെന്നും പൊലീസ്.