എറണാകുളം കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ ഇനി പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് കയറാം. വര്‍ഷങ്ങളായി തുടരുന്ന പതിവ് ശിവഗിരി മഠത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ക്ഷേത്രം ഭരണസമിതി തിരുത്തിയത്.
ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രങ്ങളിലെ മേല്‍വസ്ത്ര നിബന്ധന ഒഴിവാക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്. ഈ തീരുമാനമാണ് ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കുന്നത്. എറണാകുളം ചെറായി ഗൗരിശ്വര ക്ഷേത്രത്തില്‍ നിന്നായിരുന്നു മാറ്റത്തിന്‍റെ തുടക്കം. ഈ മാറ്റത്തിന്‍റെ തുടര്‍ച്ചയാണ് കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തിലും.
ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ചരിത്രപരമായ മാറ്റത്തിന് തുടക്കം. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ജില്മയിലെ മറ്റ് ശ്രീനായണയീണ ക്ഷേത്രങ്ങളിലും മേല്‍വസ്ത്ര നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.