വേനൽ കടുക്കും മുൻപേ കുടിവെള്ളംമുട്ടി കൊച്ചി. ഇടപ്പള്ളി പോണേക്കര നിവാസികൾക്ക് വീടുകളിൽ വെള്ളമെത്തിയിട്ട് മാസങ്ങളായി. പരാതിപ്പെടുമ്പോൾ ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് മടങ്ങുമെങ്കിലും വെള്ളം എത്തുന്നില്ല.
ഇടപ്പള്ളി പോണേക്കര ചർച്ച് റോഡിലെ നൂറിലധികം കുടുംബങ്ങളാണ് വെള്ളത്തിനായി കാത്തിരിക്കുന്നത്. പൊതുടാപ്പുകളിൽ വല്ലപ്പോഴും എത്തുന്ന വെള്ളം ഒന്നിനും തികയില്ല. ഉപ്പുരസമുള്ള കിണർ വെള്ളം കുടിക്കാനുമാകില്ല.
തമ്മനത്ത് നിന്ന് പൈപ്പ് ലൈൻ വഴിയാണ് പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നത്. കാലപ്പഴക്കം വന്ന പൈപ്പുകളും അധികജലം പമ്പ് ചെയ്യാത്തതുമാണ് ജലവിതരണത്തിന് പ്രതിസന്ധിയാകുന്നത്. കിടപ്പ് രോഗികളും പ്രായമായവരുമാണ് ഏറെ ബുദ്ധിമുട്ടിൽ. ഇടപ്പള്ളിയിൽ പലയിടത്തും ജലവിതരണം താറുമാറാണ്.