വനിതാ ദിനത്തില്‍ മാതൃകയാവുകയാണ് ജയ. ചെയ്തുതീർക്കാൻ ഒരുദിവസം പല റോളുകളുണ്ട്. അതിരാവിലെ വീട്ടുജോലികൾ എല്ലാം തീർത്ത് ഇടപ്പള്ളിയിലെ വീട്ടിൽ നിന്ന് കാലടി സംസ്കൃത സർവകലാശാലയില്‍.
ഉച്ചവരെ സർവകലാശാലയിലെ ശുചീകരണ തൊഴിലാളിയാണ് ജയ. സർവ്വകലാശാലയിലെ പാർട് ടൈം ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ ഓട്ടോ ഡ്രൈവർ. അതിരാവിലെ തുടങ്ങുന്ന അധ്വാനം അവസാനിക്കുന്നത് നേരം ഇരുട്ടുമ്പോഴാണ്.