എറണാകുളം വാഴക്കുളം പാരിയത്തുകാവിലെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമീഷൻ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. കുടുംബങ്ങളെ ഒഴിപ്പിക്കാൻ വൻ പൊലീസ് സന്നാഹവുമായി ആണ് അഭിഭാഷക കമീഷൻ എത്തിയത്. കുടുംബാംഗങ്ങളുടെ ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചതിനാൽ ഒഴിപ്പിക്കൽ സാവകാശം മതിയെന്നാണ് നാട്ടുകാരുടെ വാദം.
ഇതുവരെ 11 തവണ വാഴക്കുളം പാരിയത്തു കാവിൽ കോടതി നടപടികൾക്ക് ശ്രമം ഉണ്ടായി. ഇത്തവണ കുടുംബങ്ങൾക്ക് ഒപ്പം നാട്ടുകാരും ഒഴിപ്പിക്കലിനെ എതിർത്തു. പുനരധിവാസം ഉറപ്പാക്കി വേണം ഒഴിപ്പിക്കൽ എന്നാണ് സിപിഎം ആവശ്യം.
ഒരു നൂറ്റാണ്ടിൽ അധികമായി പാരിയത്തു കാവിൽ താമസിച്ചു വരികയാണ് എട്ട് കുടുംബങ്ങൾ. തുടര്‍ന്ന് സ്വകാര്യ വ്യക്തി അവകാശ വാദം ഉന്നയിക്കുകയും അനുകൂല സുപ്രിം കോടതി വിധി നേടിയെടുക്കുകയുമായിരുന്നു.