വേനൽ ചൂടിൽ ഇനി പൊള്ളുന്ന വില കൊടുത്ത് കുപ്പിവെള്ളം വാങ്ങേണ്ട. ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് എറണാകുളം ചോറ്റാനിക്കരയിലെ വാട്ടർ എടിഎം.സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഒരു കുപ്പി വെള്ളത്തിന് കടകളിൽ 15 മുതൽ 20 രൂപ വരെയാണ് വില. ഈ സാഹചര്യത്തിലാണ് വാട്ടർ എ ടി എം എന്ന ആശയം ചോറ്റാനിക്കര പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. കുറഞ്ഞ ചിലവിൽ എല്ലാവർക്കും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം.
നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് എ ടി എം നിർമിച്ചത്. ഒരു രൂപയുടെയോ 5 രൂപയുടെയോ നാണയമിട്ട് ഒരു ലിറ്ററും 5 ലിറ്ററും യഥാക്രമം വെള്ളമെടുക്കാം. പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് പഞ്ചായത്ത് അധികൃതർ.