വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ് ആലുവ കരമാല്ലൂര്‍ കൈപ്പെട്ടി പാഠശേഖരത്തിലെ നെല്‍ കര്‍ഷകര്‍. വേലിയേറ്റം മൂലം ഉണ്ടാകുന്ന ഓരുവെള്ളവും, മഴക്കാലത്തെ വെള്ളക്കെട്ടും ഒഴിവാക്കാന്‍ ശാശ്വത പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മഴക്കാലം ആയാലും വേനല്‍കാലം ആയാലും ആലുവ കൈപ്പെട്ടി പാഠശേഖരത്തിലെ നെല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. മഴക്കാലത്തെ വെള്ളക്കെട്ടിന് പുറമെ, വേലിയേറ്റ സമയത്തെ ഓരു വെള്ളവും കര്‍ഷകര്‍ക്ക് ഭീഷണിയാണ്. മഴവെള്ളം ഒഴുകിപോകാന്‍ പാടത്തിന് സമീപത്തായി ഒരു തോട് ഉണ്ട്. ഇതിലൂടെയാണ് വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് ഓരുവെള്ളം പാടത്തേക്ക് എത്തുന്നത്. മഴവെള്ളം ഒഴുകി പോകുന്നതിന് നിലവിലുള്ള കാനയുമായി ബന്ധിപ്പിച്ച് മറ്റൊരു കാനയും, വേലിയേറ്റം തടയാന്‍ സ്ലൂയിസും
വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വെള്ളക്കെട്ട് കാരണം ഇത്തവണത്തെ വിളവെടുപ്പിന് കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
പഞ്ചായത്തിന് മാത്രമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.കരമാല്ലൂര്‍ പാടശേഖരം പോലെ സജീവമായി നെല്‍കൃഷി ചെയ്യുന്ന പ്രദേശമാണ് കൈപ്പെട്ടിയും.