രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ എടുത്ത കേസ് പിൻവലിച്ച് നടപടി അവസാനിപ്പിച്ചില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കുമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. യാഥാർഥ്യം അവഗണിച്ച് സഞ്ചാര സ്വാതന്ത്ര്യം തടയാനാണ് ശ്രമമെങ്കിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാതയിലെയ്ക്കുള്ള പ്രവേശനവും പൂർണമായി തടഞ്ഞു. എന്നിട്ടും പ്രതിഷേധങ്ങൾക്ക് തീർപ്പായിട്ടില്ല. മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് സിപിഎം കോതമംഗലം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. വനത്തിൽ ഈറ്റ ശേഖരണത്തിന് പോകുന്നവരും, ആദിവാസികളും വഴി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.രൂപത മുൻ അധ്യക്ഷനും സമരസമിതി പ്രവർത്തകർക്കുമെതിരെ കേസ് എടുത്തതോടെ പ്രതിഷേധം പുതിയ തലത്തിലേയ്ക്ക് കടക്കുകയാണ്.