എറണാകുളം കോതമംഗലത്തെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നൂറുമേനി വിളഞ്ഞ് നിലക്കടല. ജില്ലാ ഫാമിലെ ഉദ്യോഗസ്ഥരും, കർഷക തൊഴിലാളികളുമാണ് കൃഷിയിറക്കി വൻ വിജയമാക്കിയത്.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ Q ബ്ലോക്കിലാണ് നവംബർ മാസത്തിൽ നിലക്കടല കൃഷി ചെയ്തത്. പ്രാദേശികമായി ലഭ്യമായ വിത്തുപയോഗിച്ചായിരുന്നു കൃഷി. കഴിഞ്ഞദിവസം വിളവെടുപ്പും നടന്നു. പ്രതീക്ഷിച്ചതിലുമധികം വിളവ് ലഭിച്ചതോടെ ജില്ലാ ഫാമിലെ ഉദ്യോഗസ്ഥർക്കും, തൊഴിലാളികൾക്കും വിളവെടുപ്പ് ഒരു ഉത്സവ ദിനമായി. ഇവിടത്തെ മണൽ കലർന്ന മണ്ണ് കൃഷിക്ക് വളരെ അനുകൂലമായത് മികച്ച വിളവ് ലഭിക്കാൻ കാരണമായി.
വരും സീസണുകളിലും നിലക്കടല കൃഷി തുടരാനാണ് ഉദ്യോഗസ്ഥരുടെയും കർഷകരുടെയും തീരുമാനം.