പെരിയാറിലെ മല്‍സ്യക്കുരുതി വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് കരകയറാനാവാതെ മല്‍സ്യക്കൂട് കര്‍ഷകര്‍. 14 കോടിയിലധികം രൂപയുടെ മല്‍സ്യം ചത്തുപൊങ്ങിയിട്ടും ഇതുവരെയും ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഒരു വര്‍ഷമായി ധനസഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളുമില്ല.
2024 മെയ് ഇരുപതിന് വൈകിട്ടാണ് പെരിയാറില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. പുഴയില്‍ കൂട്ടില്‍ വളര്‍ത്തിയ കാളാഞ്ചിയും കരിമീനും വൈകാതെ ചത്തു. ചെമ്മീന്‍കെട്ടുകളും കുരുതിക്കളമായി. ഒറ്റ ദിവസം കൊണ്ട്, 14 കോടിയിലധികം രൂപയുടെ നഷ്ടം. 180ലേറേ മല്‍സ്യക്കര്‍ഷകരുടെ സമ്പാദ്യവും അധ്വാനവും വെള്ളത്തിലൊലിച്ചു പോയി.
മല്‍സ്യക്കുരുതിയുടെ കാരണക്കാരെ കണ്ടെത്തണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളാണ് പിന്നെ കണ്ടത്. എന്നാല്‍, ഒരു വര്‍ഷമായിട്ടും ഫിഷറീസ് വകുപ്പ് നഷ്ചപരിഹാരം അനുവദിച്ചിട്ടില്ല. പതിനഞ്ച് ലക്ഷത്തിലേറെ അധിക ബാധ്യതയാണ് ഒരോ കര്‍ഷകനുമുള്ളത്. ക്ഷേമനിധിയില്‍ അടച്ചുകൊണ്ടിരുന്ന 100 രൂപ 300 രൂപയാക്കിയെന്നും മല്‍സ്യക്കൃഷിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചുവെന്നും കര്‍ഷകര്‍.