wall-strike

TOPICS COVERED

കനത്ത മഴയിൽ തോടിന്റെ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായതിൽ വില്ലേജ് ഓഫിസീന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി യുവാവും കുടുംബവും. ഇടുക്കി കാക്കട്ടുകട സ്വദേശി മാണിക്കത്തിനാൽ ജോമോനും, ഭാര്യയും, പ്രായമായ അമ്മയും കുട്ടികളുമാണ് കാഞ്ചിയർ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചത് 

 

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് കാഞ്ചിയാർ കക്കട്ടുകട സ്വദേശി ജോമോന്റെ വീടിന് സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതരും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയെങ്കിലും നടപടിയെടുത്തില്ല. പിറ്റേ ദിവസവും മഴ പെയ്തതോടെ സംരക്ഷണ ഭിത്തി പൂർണമായും ഇടിഞ്ഞു. ഇതോടെ ജോമോന്റെ വീടും തകർച്ചയുടെ വക്കിലാണ്. എന്നിട്ടും നടപടികളുണ്ടായില്ല 

തോടിന് കുറുകെ പുതിയ പാലം നിർമിക്കുന്നത് മന്ദഗതിയിലാണ്. ഇതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം. പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജോമോനും കുടുംബവും ഉറച്ചതോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത്‌ അംഗങ്ങളുമെത്തി ചർച്ച നടത്തി. പുറമ്പോക്കിൽ നിന്ന് മണ്ണെടുത്ത് തല്ക്കാലിക സംരക്ഷണ ഭിത്തിയൊരുക്കുമെന്നും മഴ മാറിയതിന് ശേഷം ജല സേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കൽക്കെട്ട് പണിയുമെന്നും ചർച്ചയിൽ ഉറപ്പ് നൽകി. വാക്ക് പാലിച്ചില്ലേൽ വീണ്ടും സമരം തുടങ്ങാനാണ് ജോമോന്റെ തീരുമാനം.

ENGLISH SUMMARY:

The young man and his family staged a sit-in in front of the village office as the wall of the canal collapsed due to heavy rain and the house was in danger.