TOPICS COVERED

ഇടുക്കി അടിമാലിയിലെ ബസ്റ്റാൻഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധം കടുക്കുന്നു. സ്റ്റാൻഡിലെ കുഴികൾ അടയ്ക്കാത്തതിൽ ബസ് ജീവനക്കാരും തൊഴിലാളികളും വാഴനട്ട് പ്രതിഷേധിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് ഇങ്ങനെ കുഴികൾ നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. സ്ഥിരമായികുഴിയിൽ ചാടി ബസിന് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയതോടെയാണ് ജീവനക്കാർ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇതോടെ നാട്ടുകാരും ഒപ്പം കൂടി. 

ബസ്റ്റാൻഡിൽ ദുരിതം തുടങ്ങിയിട്ട് കാലങ്ങളായി പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ ശരിയാക്കാമെന്ന് ഉറപ്പും ലഭിച്ചു. പക്ഷേ എന്ന് ശരിയാക്കുമെന്ന് കാര്യത്തിൽ ഇതുവരെ പഞ്ചായത്ത് അധികൃതർക്കും വ്യക്തതയില്ല. ഉടൻ പ്രശ്നം പരിഹരിക്കാത്ത പക്ഷം വാഹനങ്ങൾ തടയുന്നതു ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം