elephant

TOPICS COVERED

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ഇടുക്കി മറയൂർ നിവാസികൾ. മൂന്നുമാസമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളുണ്ടാക്കിയത് കോടികളുടെ കൃഷിനാശം. ആനകളെ തുരത്താൻ വനംവകുപ്പ് സജീവമായി ഇടപെടുന്നില്ലെന്ന് നാട്ടുകാരുടെ ആരോപണം

 

പലതവണ വനത്തിലേക്ക് തുരത്താൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തിരിച്ചെത്തുന്ന കാട്ടാനകൾ മറയൂർ നിവാസികൾക്ക് തലവേദനയാവുകയാണ്. ആപ്പിൾ സബർജിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി കാട്ടാനക്കൂട്ടം നശിപ്പിച്ചു. റിസോർട്ടുകൾക്കും സ്കൂളുകൾക്കും നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. വനംവകുപ്പിനെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും കർഷകർ അറിയിച്ചപ്പോഴൊക്കെ ആനകളെ തുരത്തിയിട്ടുണ്ടെന്നു മാണ് വനം വകുപ്പിന്റെ വിശദീകരണം

കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് തയ്യാറാകത്തതിൽ പ്രതിഷേധിച്ച് സമരവുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. എത്രയും വേഗം കൃഷി നാശം പരിശോധിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം

Residents of Marayoor are struggling with wild elephant attacks: