കട്ടപ്പന അയ്യപ്പൻ കോവിലിൽ ഭീതി വിതച്ച് കൃഷിയിടത്തിൽ തമ്പടിച്ച വവ്വാൽക്കൂട്ടം. സംസ്ഥാനത്തെ നിപ്പ ഭീതിയുടെ സാഹചര്യത്തിൽ വവ്വാലുകളെ ഒഴിവാക്കാൻ കൃഷിവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏതാനും ദിവസങ്ങൾ മുമ്പാണ് അയ്യപ്പൻകോവിൽ മേഖലയിൽ കൂട്ടമായി വവ്വാലുകൾ എത്തിയത്. കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ച വവ്വാലുകൾ കഴുകി ഉണക്കാൻ ഇടുന്ന തുണികളും വാഹനങ്ങളും വീടുകളുടെ ചുമരുകളുമെല്ലാം കാഷ്ടിച്ച് നശിപ്പിച്ചു. വവ്വാലുകളെ എങ്ങനെ തുരത്തുമെന്നറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ
മുൻപും മേഖലയിൽ കൂട്ടമായി എത്തിയ വവ്വാൽക്കൂട്ടം നാശം വിതച്ചിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ട് നഗരസഭ ആരോഗ്യവിഭാഗം വവ്വാലുകളെ തുരത്താൻ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം