TOPICS COVERED

ഇടുക്കി ഉടുമ്പൻചോലയിൽ പാവയ്ക്ക കൃഷിയിറക്കിയ കർഷകർക്ക് ഇരുട്ടടിയായി രോഗബാധ. കാ മുരടിപ്പും ഇലകൾക്ക് ഉണ്ടാകുന്ന മഞ്ഞപ്പുമാണ്‌ പ്രതിസന്ധി ആയത്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കർഷകരുടെ പരാതി.

മികച്ച വിളവ് ലക്ഷ്യമിട്ട് പൊന്നാമല, പെരുഞ്ചം കുട്ടി മേഖലകളിലെ നിരവധി കർഷകരാണ് ഇത്തവണ പാവയ്ക്ക കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ പെട്ടെന്നുണ്ടായ രോഗബാധ കർഷകർക്ക് തിരിച്ചടിയായി. പവലിന്റെ ചെടിയിലും തണ്ടിലും ചീയൽ ഉണ്ടായതോടെ ഇലകൾ മഞ്ഞളിപ്പ് രോഗം ബാധിച്ച് കരിഞ്ഞുണങ്ങി. ഇതോടെ വിളവെടുപ്പും പ്രതിസന്ധിയിലായി. ലോണെടുത്ത് കൃഷി ഇറക്കിയ കർഷകർ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് 

കൃഷിവകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോൾ മണ്ണിന്റെ പ്രശ്നം മൂലമാണ് രോഗബാധയുണ്ടായതെന്നും ചെടികൾ പിഴുതുകളയാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ലക്ഷങ്ങൾ നഷ്ടമുണ്ടായതിനാൽ എത്രയും വേഗം സർക്കാരിടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം

ENGLISH SUMMARY:

Bitter gourd infection farmers in crisis