ഇടുക്കി ദേവികുളത്ത് കന്നുകാലികളിൽ പേ വിഷബാധ പടർന്നു പിടിക്കുന്നു. മേഖലയിൽ 10 ദിവസത്തിനുള്ളിൽ ഏഴ് പശുക്കൾ ചത്തു. വിഷബാധ തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി.
ഒരാഴ്ചയ്ക്കിടെ ദേവികുളത്ത് ഏഴ് പശുക്കളാണ് ചത്തത്. വീട്ടിൽ വളർത്തിയ നായ ചത്തതോടെയാണ് പേവിഷബാധയാണെന്ന് കർഷകർക്ക് സംശയം തോന്നിയത്.
വളർത്തുമൃഗങ്ങൾ ചത്തത് പേവിഷബാധിയേറ്റാണെന്ന് വെറ്റിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രതിസന്ധി ഒഴിവാക്കാൻ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി ഒരുമാസം മുൻപ് ദേവികുളം ടൗണിന് സമീപം തെരുവുനായ നാട്ടുകാരെയും കന്നുകാലികളെയും ആക്രമിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തി. നായക്ക് പേവിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടാൻ അടിയന്തര സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.