എൽ.ഡി.എഫ് ഭരിക്കുന്ന ഇടുക്കി തൊടുപുഴ നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി ജെ പി പിന്തുണയോടെ പാസായി. നാല് ബി.ജെ.പി കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പാർട്ടി വിപ്പ് ലംഘിച്ച കൗൺസിലർമാരെ ബിജെപി സംസ്ഥാന നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
അതിനാടകീയ രംഗങ്ങൾക്കാണ് ആവിശ്വസ വോട്ടെടുപ്പിൽ തൊടുപുഴ നഗരസഭ സാക്ഷ്യം വഹിച്ചത്. 35 അംഗ കൗൺസിലിൽ അവിശ്വാസം പാസാകൻ 18 വോട്ടുകളാണ് വേണ്ടത്. ഇതോടെ 14 അംഗങ്ങളുള്ള യു ഡി എഫി നെ പിന്തുണച്ച് നാല് ബിജെപി കൗൺസിലറുമാർ വോട്ട് ചെയ്തത്. കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണ് ഉണ്ടായതെന്നാണ് സി പി എമ്മിന്റെ ആരോപണം.
ബിജെപി യു ഡി എഫിനെ പിന്തുണച്ചിട്ടില്ലെന്നും ചെയർപേഴ്സന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുകയാണ് ചെയ്തതെന്നുമാണ് യു ഡി എഫിന്റെ നിലപാട്. പാർട്ടി വിപ്പ് ലംഘിച്ചിട്ടില്ലെന്നാണ് യു ഡി എഫി നൊപ്പം നിന്ന ബി ജെ പി കൗൺസിലർമാരുടെ വാദം കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം ഇക്കുറി തിരിച്ചുപിടിക്കാനാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. എന്നാൽ ചെയർമാൻ സ്ഥാനത്തിനായി കോൺഗ്രസ് മുസ്ലിം ലീഗ് പോര് തുടർന്നാൽ യു ഡി എഫ് വീണ്ടും പ്രതിസന്ധിയിലാകും