ഇടുക്കി രാജക്കാട് അജ്ഞാതജീവിയുടെ ആക്രമണത്തിൽ 2000 കോഴികൾ ചത്തു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി നരേന്ദ്രന്‍റെ ഫാമിലെ കോഴികളാണ് ചത്തത്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.
35 ദിവസം പ്രായമായ 2000 കോഴികൾ ആക്രമണത്തിൽ ചത്തു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദേവികുളം റേഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം വനപാലകർ സ്ഥലത്തെത്തി. വെറ്ററിനറി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം ചത്ത ഏതാനും കോഴികളുടെ പോസ്റ്റ്മോർട്ടം നടത്തി. എന്നാൽ ഏത് ജീവിയാണ് കോഴികളെ ആക്രമിച്ചതെന്ന് കണ്ടെത്താനായില്ല.