palakurukk

TOPICS COVERED

പാലായിൽ എത്തുന്നവരെ കുരുക്കി സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. പാലായിലെ വാഹനത്തിരക്കിന് ആശ്വാസം പകർന്ന് നിർമിച്ച ബൈപ്പാസിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ പായുമ്പോഴാണ് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ കുരുക്ക് പതിവാകുന്നത്.. നഗരത്തിലെ  തിരക്കേറിയ നാൽക്കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും പാടുപെടുകയാണ്. 

 

ബൈപ്പാസും പാലാ-കൂത്താട്ടുകുളം റോഡും സിവിൽ സ്റ്റേഷൻ ജങ്ഷനിൽ സംഗമിക്കുന്നിടത്താണ് ഗതാഗതകുരുക്ക് പതിവാകുന്നത്. രാമപുരം,വൈക്കം,തൊടുപുഴ റോഡുകളിൽ നിന്ന് ഇവിടേക്ക് എത്തുന്ന വാഹനങ്ങൾ ഒന്നാകെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തുമ്പോഴാണ് അഴിയാക്കുരുക്കാകുന്നത്.. തിരക്കുള്ള രാവിലെ വൈകിട്ട് സമയങ്ങളിൽ ജംഗ്ഷൻ കടന്നുപോവുക തന്നെ ബുദ്ധിമുട്ട് 

ബൈപ്പാസിലൂടെ വാഹനങ്ങൾ പുത്തൻപള്ളിക്കുന്ന് ഇറക്കമിറങ്ങി അമിതവേഗതയിലാണ് പലപ്പോഴും വരുന്നത്. ഇത് അപകടഭീഷണി ഉണ്ടാക്കുന്നുമുണ്ട്. സിവിൽസ്റ്റേഷന് മുന്നിലെ നാലുംകൂടിയ കവലയിൽ താത്കാലികമായൊരു ട്രാഫിക് ഐലന്റ് തീർത്തിട്ടുണ്ടെങ്കിലും ഗതാഗതനിയന്ത്രണം ഫലപ്രദമല്ല. റോഡിൽനിന്നാണ് ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.പൊലീസിന്റെ സാന്നിധ്യമില്ലെങ്കിൽ പലപ്പോഴും ഗതാഗതം നിലയ്ക്കുന്ന സാഹചര്യം.

സ്കൂൾ തുറക്കുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്നിരിക്കെ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം

ENGLISH SUMMARY:

Traffic jam in front of pala civil station