സംസ്ഥാനത്ത് വിദ്യാർഥികള്‍ക്ക് ക്ലാസ് എടുക്കാൻ അമേരിക്കൻ സംഘം. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അമേരിക്കയില്‍ നിന്നെത്തിയ അധ്യാപകര്‍ 2 ദിവസം കുട്ടികള്‍ക്ക് ക്ലാസെടുത്തത്. ഗ്ലോബല്‍ ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അധ്യാപകരുടെ വരവ്.  

മുല്ലപ്പൂ ചൂടി സെറ്റ് സാരി അണിഞ്ഞ തനി നാടൻ  മലയാളി വേഷത്തിൽ പാലാ സെന്റ് തോമസ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ അധ്യാപകരായി നില്‍ക്കുന്നത് കടല്‍കടന്നെത്തിയ ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണുമാണ്. യുഎസിലെ ഫുള്‍ബ്രൈറ്റ് പദ്ധതിയുടെ ഭാഗമായാണ് മറ്റൊരു രാജ്യത്തെ വിദ്യാഭ്യാസ രീതി പരിചയപ്പെടുകയെന്ന ലക്ഷ്യത്തോടെ ഇരുവരും പാലായിലെത്തിയത്.  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മികച്ച സ്വീകരണത്തിന് നന്ദി..  ഒപ്പം കേരളത്തനിമയെ തൊട്ടറിഞ്ഞതിലുള്ള സന്തോഷവും വിദ്യാഭ്യാസ രീതികളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ സന്തോഷം.

രാജ്യമൊട്ടാകെ 14 പേരാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നത്. പാലായില്‍ ലഭിച്ച ആവേശകരമായ സ്വീകരണത്തിന്റെ ഓര്‍മകളുമായി സ്കൂൾ വളപ്പിൽ മരത്തൈ നട്ടായിരുന്നു ഇരുവരുടെയും മടക്കം.

ENGLISH SUMMARY:

American team to take classes for students in kerala