TOPICS COVERED

മുട്ട പൊരിച്ചത്, ചമ്മന്തി, പിന്നെ ഒരു തോരനും...  ഇതെല്ലാം കൂടി വാഴയില വാട്ടി അതിൽ പൊതിഞ്ഞെടുത്ത്  സ്കൂളിലേക്കുള്ള യാത്ര.. അത് തുറക്കുമ്പോഴുള്ള ആ ഗന്ധത്തിലുണ്ട്   പഴയ സ്കൂൾ കാലത്തിന്റെ ഓർമ്മ...  ഏറ്റുമാനൂർ ടൗൺ യുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ താരം അതേ പൊതിച്ചോർ ആയിരുന്നു.. ഓർമ്മകളുടെ സുഖമുള്ള ആ കാഴ്ച കാണാം 

ഏറ്റുമാനൂർ ടൗൺ യുപി സ്കൂളിലെ ആ പഴയ ഏഴാം ക്ലാസുകാർ  സ്കൂളിലേക്ക്..  കയ്യിൽ മധുരമുള്ള ഓർമ്മകളുടെ പൊതി.. പൊതിയഴിച്ച് കൂട്ടുകാരെ കൂട്ടി മുട്ട പൊരിച്ചതും കൂട്ടി ചോറുണ്ണാൻ തിടുക്കപ്പെട്ടിരുന്ന പഴയ ഏഴാം ക്ലാസുകാരൊക്കെയും  ഒട്ടും മാറിയിട്ടില്ല.  പണ്ടുണ്ടായിരുന്ന കറികളെക്കാൾ ആർഭാടത്തിലാണ് ഇന്നത്തെ പൊതിച്ചോറെങ്കിലും അന്നത്തെ രുചിയില്ലെന്ന്  ചിലരുടെ പരിഭവം 

1984 ഏഴാം ക്ലാസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ആണ്  പൊതുപരിപാടികൾ ഒഴിവാക്കി സരസമാക്കി സംഘടിപ്പിച്ചത്... വീണ്ടും പൊതിച്ചോറുമായി കണ്ടുമുട്ടാം  എന്ന  ഉറപ്പിലായിരുന്നു  വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ പഴയ സംഘത്തിന്റെ  മടക്കം.

ENGLISH SUMMARY:

The alumni reunion of the 7th batch of 1984 was different