buds-school

TOPICS COVERED

കോട്ടയം പള്ളിക്കത്തോട്  ഇളംപള്ളി ചന്തക്കവലയിൽ നിർമ്മിച്ച ബഡ്സ് സെന്‍റര്‍ കാടുകയറി നശിക്കുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളെ സ്വയം പര്യപ്തരാക്കുന്നതിന് വേണ്ടി നിർമ്മിച്ച കോട്ടയം ജില്ലയിലെ ആദ്യത്തെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററാണ് അധികൃതരുടെ കണ്‍മുന്നിൽ നശിക്കുന്നത്. പഞ്ചായത്തിന്‍റെ കെടുകാര്യസ്ഥതയെന്നാണ് നാട്ടുകാരുടെ പരാതി.

 

 2019ൽ പണി പൂർത്തീകരിച്ചു ഉദ്ഘാടനവും കഴിഞ്ഞ് 5 വർഷമായിട്ടും പള്ളിക്കത്തോട് ഇളംപള്ളിയിൽ സ്ഥാപിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തനം തുടങ്ങിയില്ല... പോരാത്തതിന് കെട്ടിടം കാടുകയറി മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.  രാത്രി ആയൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും 

ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിച്ച ബഡ്സ് സെൻ്റർ തുറന്നു പ്രവർത്തിക്കാത്തതിനെതിരെ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട് സെന്‍ററിലേക്ക് ആവശ്യമായ പരിശീലകനെയും ആയയെയും നിയമിക്കാൻ തനത് ഫണ്ട് ഇല്ല എന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വാദം. ഇക്കാരണം പറഞ്ഞ ബഡ്സ് സെന്റർ ഇനിയും അടച്ചിട്ടാൽ  സമരത്തിലേക്ക് പോകാനാണ് നാട്ടുകാരുടെയും പ്രാദേശിക നേതാക്കളുടെയും തീരുമാനം

ENGLISH SUMMARY:

Buds rehabilitation center in chantakawala is crumbling