kottayam-road

TOPICS COVERED

കാഞ്ഞിരപ്പള്ളി–മണിമല റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ഓരോ വർഷവും ഓരോ പേരിൽ റോഡിന് തുക  അനുവദിക്കുന്നതല്ലാതെ റോഡ് നന്നാക്കുന്നില്ലെന്ന് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച്  റോഡിലെ കുഴികളിൽ കോൺഗ്രസ് വാഴ നട്ടു.

 

 കാഞ്ഞിരപ്പള്ളി മണിമല റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി..10 കിലോമീറ്റർ റോഡിൻ്റെ 7 കിലോമീറ്ററും തകർന്നു കിടക്കുകയാണ്.ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ്. കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗമാണ് തീർത്തും യാത്രായോഗ്യമല്ലാതെ ആയിരിക്കുന്നത്. 

റോഡ് നന്നാക്കുന്നതിനായി വർഷാവർഷം തുക അനുവദിച്ചു എന്ന അറിവല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ  ഓരോ വർഷവും റോഡിന്‍റെ പേരിൽ ബജ്ജറ്റിൽ തുക അനുവദിക്കും. 30 ലക്ഷം രൂപയിൽ തുടങ്ങി ഇപ്പൊൾ അത് 90 ലക്ഷം രൂപാ വരെ അനുവദിച്ചതായാണ് വിവരം  റോഡിലൂടെ  കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയായതോടെ കേരള കോൺഗ്രസ് ജോസഫ് ചുരക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി.. റോഡിലെ കുഴികളിൽ വാഴ നട്ടായിരുന്നു പ്രതിഷേധം 

ENGLISH SUMMARY:

Kanjirappally Manimala road issue