TOPICS COVERED

ജനപ്രതിനിധികൾ കണ്ണടച്ചപ്പോൾ, ജനങ്ങൾ ഒരുമിച്ചു. 2018ലെ പ്രളയത്തിൽ തകർന്ന കോൺക്രീറ്റ് പാലം നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നിർമ്മിക്കാതെ വന്നതോടെയാണ് കോരുത്തോട് തോപ്പിൽ കടവിൽ സ്വന്തമായി തൂക്കുപാലം നിർമ്മിച്ച് നാട്ടുകാർ മറുപടി കൊടുത്തത്. ഒരു ജനപ്രതിനിധിയെയും വിളിക്കാതെയായിരുന്നു ഉദ്ഘാടനം.

ജനകീയ സമിതി ഉണർന്നു പ്രവർത്തിച്ചതോടെയാണ് കോരുത്തോട് തോപ്പിൽകടവിൽ അഴുതയാറിന് കുറുകെയുള്ള പാലം വീണ്ടും യാഥാർത്ഥ്യമായത്. 2018ലെ പ്രളയത്തിലാണ് ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകരുന്നത്. അഴുതയാറിന് കുറുകെയുണ്ടായിരുന്ന പാലം  തകർന്ന് ആറ് വർഷമായിട്ടും പുതിയ പാലം നിർമിക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് നാട്ടുകാർ ഒരുമിച്ചതും പുതിയ തൂക്കുപാലം നിർമ്മിച്ചതും. ജനങ്ങളെ വേണ്ടാത്ത ജനപ്രതിനിധികളെ ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കി

ജനകീയമായി സംഘടിപ്പിച്ച ചടങ്ങിൽ  എം.ജി സർവകലാശാല എം.എസ്‌.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വൃന്ദ സാബു  പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലത്തിന്റെ നിർമാണ നാൾ വഴികളിൽ സേവന പ്രവർത്തനം നടത്തിയവരെ യോഗത്തിൽ ആദരിച്ചു. നേരത്തെ പാലമില്ലാത്തു മൂലം ചങ്ങാടത്തിലായിരുന്നു കുത്തിയൊലിച്ചൊഴുകുന്ന പുഴയിലൂടെയുള്ള പ്രദേശവാസികളുടെ യാത്ര. 

ENGLISH SUMMARY:

The politicians turned blind eye; People came together to build Koruthod suspension bridge