സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ചയാക്കുന്ന ഒരു ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി. സൗണ്ട്സ് ഓഫ് കളേഴ്സ് എന്ന പേരിൽ ചിത്രകാരുടെ കൂട്ടായ്മയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിലാണ് പ്രദർശനം. പല നിറങ്ങൾ നിറയുന്ന ക്യാൻവാസുകൾ. സ്ത്രീ ജീവിതങ്ങളും ചുറ്റുപാടുകളും അവരെ ഉൾക്കൊള്ളുന്ന സമൂഹവും സംസാരിക്കുന്നുണ്ട് ഓരോ ചിത്രങ്ങളിലും.പല ജോലിത്തിരക്കുകളിൽ കഴിയുന്ന സ്ത്രീകളെ കലയിലൂടെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയായത് 15 കൂട്ടായ്മയുടെ ആദ്യ പ്രദർശനത്തിലൂടെയാണ്.
കൂട്ടായ്മയിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും വനിതകളാണ്. വിദ്യാർത്ഥികൾ മുതൽ കന്യാസ്ത്രീകൾ വരെ ഉൾപ്പെടും..ജോലികളിൽ നിന്ന് വിരമിച്ചവരാണ് അധികവും. ഇന്ന് പ്രദർശനം അവസാനിക്കും