TOPICS COVERED

ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്  മുപ്പതിലധികം കടകളിൽ. ജില്ലാ കലക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് 150ലധികം കടകളിൽ പരിശോധന നടത്തി.

കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, പാറത്തോട് പൊൻകുന്നം എന്നീ സ്ഥലങ്ങളിൽ  പ്രവർത്തിക്കുന്ന പൊതുവിപണികളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്ക് , മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ 150 ലധികം കടകളിൽ നടത്തിയ പരിശോധനയിൽ മുപ്പത് കടകളിൽ ക്രമക്കേട് കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പഞ്ചായത്ത് ലൈസൻസ് എടുക്കാതിരിക്കുക, FSSAI ലൈസൻസ് ഇല്ലാതിരിക്കുക, അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വയ്പ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 

കടകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ  പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Price hike in general market during Onam