വൈക്കത്ത് വ്യവസായ സ്ഥാപനത്തിനെതിരെ പരാതിയുമായി ഉദ്ഘാടക തന്നെയായ ഇടത് നഗരസഭാംഗവും നാട്ടുകാരും.. സിമന്‍റ് ഇഷ്ടിക നിർമ്മാണ കമ്പനി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. അതേസമയം മാനദ്ണ്ഡപ്രകാരമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് രേഖകകൾ കാണിച്ച് ഉടമ സ്ഥാപിക്കുന്നത്.
ജനുവരിയിൽ വാർഡ് അംഗം ഇന്ദിരാദേവി തന്നെ ഉദ്ഘാടനം ചെയ്ത അയൽവാസിയുടെ സിമന്‍റ്- ഇഷ്ടിക നിർമ്മാണ കേന്ദ്രത്തിനെതിരെയാണ് പരാതി. ജനവാസമേഖലയിൽ അനുവദിക്കാൻ പാടില്ലാത്ത വ്യവസായം, അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും സൃഷ്ടിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പരാതി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് , കഴിഞ്ഞ അദാലത്തിൽ സ്ഥാപനത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തതിട്ടുമുണ്ട്.
നഗരസഭ റോഡും ഓടയും തകർത്ത് ഭാരവാഹനങ്ങളുടെ ഓട്ടത്തിനെതിരെ പ്രദേശവാസികൾക്കും പരാതിയുണ്ട്. .നഗരസഭ ലൈസൻസ് എടുത്താണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഉടമ സുനിൽകുമാർ. സ്ഥാപനം ജനവാസമേഖലയിൽ നിയമവിരുദ്ധമായി അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി നഗരസഭ സെക്രട്ടറി കണ്ടെത്തിയിട്ടും കോൺഗ്രസ് ഭരിക്കുന്ന നഗരസഭ ലൈസൻസ് നൽകിയെന്നാണ് നഗരസഭയിലെ ഇടതുപക്ഷത്തിന്‍റെ പരാതി.