TOPICS COVERED

തലയോലപറമ്പ് പൊതിയിൽ നിർധനരെ സഹായിക്കാൻ വ്യാപാരികളുടെ ഒരു കൂട്ടായ്മ.. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ശേഖരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി എത്തിക്കുകയാണ് പരിപാടി. 

വിലകൂടിയ വിവാഹ വസ്ത്രങ്ങളാണ് ഹൈലൈറ്റ് . എല്ലാപ്രായത്തിലുമുള്ളര്‍ക്ക് ഇവിടെയെത്തി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഒരു രൂപപോലും കൊടുക്കേണ്ട.. രണ്ട് വർഷം മുമ്പാണ് ഇരുനില ഓഫിസിനു മുകളിൽ പൊതിയിലെ അറുപത്തി അഞ്ച് വ്യാപാരികൾ ചേർന്ന് ഈ സേവന ബാങ്ക് തുറന്നത്. 

ആൾക്കാർക്കെത്താനുള്ള അസൗകര്യം കണക്കിലെടുത്ത് ഈ ഓണത്തിന് വൈക്കം- തൊടുപുഴ റോഡരുകിലെ  പൊതി പാലത്തിന് സമീപത്തേക്ക് മാറ്റി.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ സേവന ബാങ്കിന്‍റെ വാതിൽ തുറന്നിട്ടുണ്ടാവും. വസ്തുക്കൾ സംഭാവന ചെയ്യുന്നവർക്കും ആവശ്യക്കാർക്കും എത്താം. 

പൊതിയിലെ വ്യാപാരികൾ  നടത്തുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ ലാഭവിഹിതം ഉപയോഗിച്ച് നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തന ങ്ങളിൽ ഒന്നു മാത്രമാണിത്. അവശതയനുഭവിക്കുന്നവർക്കും  ഗുരുതരരോഗികൾക്കുമടക്കം സഹായം നൽകാനും ഇവിടുത്തെ വ്യാപാരി കൂട്ടായ്മ സജീവമായി രംഗത്ത് ഉണ്ട് . 

ENGLISH SUMMARY:

A group of traders to help the needy in scalping