thug-of-war-changanassery

TOPICS COVERED

ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്‍റര്‍ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്‍റെ അഭിമുഖ്യത്തിൽ സൗപർണിക അഖില കേരള പ്രൊഫഷണൽ വടംവലി മത്സരം നടത്തി. 48 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ കവിത വെങ്ങാട് ടീം ഒന്നാം സ്ഥാനം നേടി. പ്രതിഭ പ്രളയക്കാട്  രണ്ടാം സ്ഥാനവും  പ്രിയദർശനി മേത്തൊട്ടി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

 

നവംബർ 24 ന് നടക്കുന്ന ഫെഡറൽ ബാങ്ക് ചങ്ങനാശ്ശേരി പ്രഫഷണൽ  മാരത്തൺ സീസൺ 3 യുടെ ആദ്യത്തെ രജിസ്‌ട്രേഷൻ  ചങ്ങനാശ്ശേരി എംഎൽഎ അഡ്വ.ജോബ് മൈക്കിൾ, ഇടിമണ്ണിക്കൽ ജ്വല്ലറി എം.ഡി ശ്രീ.സണ്ണി ഇടിമണ്ണിക്കലിന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. 

ENGLISH SUMMARY:

All Kerala Professional Tug-of-War competition held at Changanassery.