ആകാശത്തൊട്ടിലിന്റെ വാതിൽ ഇളകിവീണുണ്ടായ അപകടത്തിൽ പരുക്കേറ്റ 17 കാരൻ അലൻ ബിജു അപകടനില തരണം ചെയ്തു. തലയുടെ പുറകിൽ ഏഴു മില്ലീമീറ്റർ ഉള്ളിലേക്ക് കമ്പി തുളച്ചു കയറിയ അലൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റൈഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച പൊലീസ് കോൺട്രാക്ടർമാരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.