കോട്ടയം ഈരാറ്റുപേട്ടയിൽ ബലക്ഷയത്തെ തുടർന്ന് യാത്രക്കാർക്ക് ഭീഷണിയായിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് പൊളിച്ചു. 23 കോടി രൂപ വായ്പയെടുത്ത് ഈരാറ്റുപേട്ട നഗരസഭയാണ് പുതിയ ബസ് സ്റ്റാൻഡ് പണിയുന്നത്.. എന്നാൽ നിർമ്മാണത്തിനുള്ള വായ്പാ തുക ഇതുവരെ ലഭ്യമായിട്ടില്ല
കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലെത്തിയ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോൺക്രീറ്റ് പാളികൾ യാത്രക്കാരുടെ തലയിൽ അടർന്നു വീണും കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ തകർന്നുവീണുമൊക്കെയാണ് വാർത്തകളിൽ ഇടം പിടിച്ചിരുന്നത്.. യാത്രക്കാർക്ക് ഭീഷണിയാകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡ് പൊളിച്ചു പണിയാമെന്നാണ് നഗരസഭയുടെ തീരുമാനം..നഗരഹൃദയത്തില്‍ നാല് നിലകളിലായാണ് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. ഒപ്പം വ്യാപാര കേന്ദ്രവും കാർ പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടാകും. 2 വര്‍ഷം മുന്‍പ് ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഒടുവിൽ നടപ്പിലാവുന്നത്
ഈരാറ്റുപേട്ടയിൽ നിന്ന് ഒരു കിലോമീറ്റർ മാറി കടുവാമൂഴിയിൽ മറ്റൊരു പ്രൈവറ്റ് ബസ്റ്റാൻഡ് ഉണ്ടെങ്കിലും കാലങ്ങളായി ഇത് ഉപയോഗിച്ചിരുന്നില്ല.. ഇതോടെ സ്ഥലത്ത് കേന്ദ്രസർക്കാർ പദ്ധതി നടപ്പിലാക്കി വരികയാണ്.വന്‍തുക മുടക്കിയുള്ള സ്റ്റാന്‍ഡ് നിര്‍മാണത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ഒരുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി പ്രൈവറ്റ് ബസ്റ്റാൻഡ് തുറക്കുമെന്ന് നഗരസഭ വ്യക്തമാക്കി.. എന്നാൽ നിർമ്മാണത്തിനുള്ള വായ്പാ തുക ലഭ്യമാക്കിയിട്ടില്ല.. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.