കാലവര്‍ഷം എത്തും മുമ്പേ തൃശൂര്‍ കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടങ്ങി. കാരവാക്കടപ്പുറത്തടക്കം നിരവധി വീടുകളിലേക്ക് തിരയടിച്ചു കയറി. കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യം കാലങ്ങളായിട്ടും പരിഗണിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് നാട്ടുക്കാരുടെ പരാതി. കഴിഞ്ഞ ദിവസം മുതലാണ് മേഖലയില്‍ കടല്‍ ക്ഷോഭിച്ചു തുടങ്ങിയത്. വലിയ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ചു തുടങ്ങി. കാലവര്‍ഷം തുടങ്ങും മുമ്പേ കടല്‍ കലിതുള്ളിയതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍..
നിരവധി വീടുകളില്‍ വെള്ളം കയറി, മഴ തുടരുമെന്നതിനാല്‍ കൂടുതല്‍ മേഖലയിലേക്ക് കടല്‍ കയറാനിടയുണ്ട്. മിക്ക വീട്ടുക്കാരും ഭയന്ന് ബന്ധു വീടുകളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കടല്‍ ആക്രമണത്തില്‍ നാശനഷ്‌ടങ്ങളുണ്ടായെങ്കിലും പരിഹാരം കണ്ടെത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി
കാര കടപ്പുറത്തു മാത്രം പന്ത്രണ്ടോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ജിയോ ബാഗുകള്‍ക്ക് പകരം സുരക്ഷിതമായ കടല്‍ ഭിത്തി നിര്‍നമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷങ്ങളിലെ കടല്‍ ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് ഇതുവരെ സഹായമൊന്നും ലഭിച്ചില്ലെന്നും പരാതിയുണ്ട്..