scout-home

TOPICS COVERED

സഹപാഠിയ്ക്കു അടച്ചുറപ്പുള്ള വീടു പണിതു നല്‍കാനുള്ള തുക സ്വരൂപിക്കാന്‍ കൂട്ടുകാര്‍ കയറിയിറങ്ങുന്നത് ആയിരം വീടുകള്‍. ഓരോ വീടുകളില്‍ നിന്നും ന്യൂസ് പേപ്പര്‍ ശേഖരിച്ച് വില്‍ക്കനാണ് ശ്രമം. തൃശൂരിലെ സ്കൗട്ട് ആന്റ്സ് ഗൈഡ്സ് വിദ്യാര്‍ഥികളുടേതാണ് ഈ മാതൃക പ്രവര്‍ത്തനം. 

 

സ്വന്തമായി വീടില്ലാത്ത സഹപാഠി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന കൂട്ടുകാരന്റെ അവസ്ഥയറിഞ്ഞപ്പോള്‍ ചങ്ങാതിമാരുടെ മനസ് വിഷമിച്ചു. അങ്ങനെയാണ്, വീടു നിര്‍മിച്ചു നല്‍കാന്‍ ഒന്നിച്ചത്. മൂന്നു സെന്റ് ഭൂമി സ്വന്തമായുണ്ട്. ആ ഭൂമിയില്‍ കിടപ്പാടം പണിയണം. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷം രൂപ പിരിച്ചു. ഈ തുകയുമായി വീടു പണി തുടങ്ങുകയാണ്. കട്ടില വച്ചു. ഇനി, ബാക്കിയുള്ള തുക കണ്ടെത്തണം. ഏഴു ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. 650 സ്ക്വയര്‍ ഫീറ്റ് വീട്. വീടുകളില്‍ കയറി ന്യൂസ് പേപ്പറുകള്‍ സ്വരൂപിക്കുകയാണ്. കിലോയ്ക്കു 25 രൂപ വീതം നല്‍കാന്‍ ആള്‍ തയാറാണ്. 

വീടു പണിതു നല്‍കുന്ന കൂട്ടുകാരന്റെ പേരോ ചിത്രമോ വരരുതെന്ന് ചങ്ങാതിമാര്‍ക്കു നിര്‍ബന്ധമുണ്ട്. പിന്നെ, ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് സഹപാഠികളുടെ ഇത്തരം വിഷമം കണ്ടറിഞ്ഞ് സഹായിക്കാനുള്ള പ്രചോദനത്തിനു വേണ്ടിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ENGLISH SUMMARY:

Students collect newspaper for their classmate's house construction