TOPICS COVERED

തൃശൂര്‍ തെക്കുംകര പഞ്ചായത്തിലെ ആധുനിക ശ്മശാനം തുരുമ്പെടുത്ത് നശിച്ചു. 45 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഇലക്ട്രിക് ശ്മശാനം അടച്ചുപൂട്ടി. പഞ്ചായത്തു ഭരണസമിതിയുടെ പിടിപ്പുക്കേടാണെന്നാണ് ആക്ഷേപം. 

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഒരു ആധുനിക ശ്മശാനത്തിന്‍റെ നിലവിലെ അവസ്ഥയാണിത്. 2014ല്‍ അന്നത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിയാണ് ശ്മശാനം നിര്‍മിച്ചത്. പിന്നീട് ഭരണ സമിതി മാറി. സി.പി.എമ്മിനായി ഭരണം. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെ ശ്മശാനം പ്രവര്‍ത്തിക്കാതെയായി. അറ്റക്കുറ്റപ്പണി നടത്തേണ്ട കരാറുകാരന് താല്‍പര്യമില്ലാത്തതിനാല്‍ പിന്‍മാറി. പുതിയ കരാറുകാരനെ കണ്ടെത്താന്‍ പഞ്ചായത്തു നേതൃത്വം താല്‍പര്യം കാട്ടിയതുമില്ല.  ഏഴ് വര്‍ഷമായി ശ്മശാനത്തിന്റെ അവസ്ഥ ഇതാണ്. 

ചെറുതുരുത്തിയിലെ ശ്മശാനത്തെയാണ് നാട്ടുകാര്‍ നിലവില്‍ ആശ്രയിക്കുന്നത്. ആധുനിക രീതിയില്‍ ശ്മശാനം നാട്ടില്‍ സ്ഥാപിച്ചിട്ടും ജനപ്രതിനിധികളുടെ കഴിവില്ലായ്മ കാരണം നിലച്ചുപോയതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. 

Modern crematorium has rusted and deteriorated at thrissur: