TOPICS COVERED

റോഡിലെ കുഴി കാരണം മുഖ്യമന്ത്രി യാത്ര ഉപേക്ഷിച്ച തൃശൂർ കുന്നംകുളം റോഡ് ഇനിയും നേരെയായിട്ടില്ല. പലതവണ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ഇനി ഇതിനെപ്പറ്റി പരാതി ഒരിടവും ബാക്കിയില്ല. അപ്പോഴാണ് ഇവർ ഫെയ്സ്ബുക്  കൂട്ടായ്മയിൽ ഫോട്ടോഗ്രാഫി മത്സരവുമായി എത്തുന്നത്. 

കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥ മൊബൈൽ ഫോണിൽ പകർത്തി ആർക്കുവേണമെങ്കിലും ഇതിൽ പങ്കെടുക്കാം. യാത്രക്കാർ  സ്വയം പകർത്തിയ ഫോട്ടോയോ വീഡിയോയോ ആകണമെന്ന് മാത്രം. റോഡ് എന്നാണോ നന്നാക്കുന്നത് അന്നാണ് മത്സരം അവസാനിക്കുന്നത്. വിജയികൾക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട് 

ENGLISH SUMMARY:

A unique photographic protest highlights the potholes on the road