സംസ്ഥാനത്താകെ കനത്ത ചൂടാണ്. പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ തൃശൂർകാർക്ക് ചൂടിനെ അതിജീവിക്കാൻ ഒരു സ്ഥലമുണ്ട്.
എന്ത് ചൂടാണ് അല്ലേ ? തൃശ്ശൂരിൽ ചൂട് കാരണം ഇറങ്ങാൻ പറ്റാത്ത സാഹചര്യം , ശക്തനിലൂടെ നടക്കാനോ റോഡ് കടക്കാനോ പറ്റാത്ത അവസ്ഥ. എന്നാൽ ഒന്നു കൂളാകാൻ തലയുയർത്തി നോക്കിയാൽ മതി ആകാശപാതയുണ്ട്.
സംഭവം ഏതായാലും കൊള്ളാം എസിയുണ്ട് , ലിഫ്റ്റുണ്ട് ഇത് രണ്ടും വേണ്ടാത്തവർക്ക് പടികളിലൂടെയും കയറാം. പുറത്ത് ചൂടും ട്രാഫിക്കും കാരണം പലരും നടക്കാൻ വേണ്ടി വരുന്നതും ആകാശപാത തന്നെ. നേരത്തെ പലരും ഉപേക്ഷിച്ച ആകാശപാത ഇപ്പോൾ ചൂട് ആയതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ കയറുന്നുണ്ട്. എന്നാൽ ആകാശപാതയ്ക്ക് ചില അപാകതകളും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.