തൃശൂർ വടക്കാഞ്ചേരി അകമലയിൽ കാട്ടാന ശല്യം രൂക്ഷം. കാർഷികവിളകൾ നശിപ്പിക്കൽ പതിവായിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല . അകമല കുഴിയോടുള്ള കൃഷിയിടമാണിത്. വനമേഖലയിൽ നിന്ന് സ്ഥിരമായി ഇവിടെ കാട്ടാനയിറങ്ങും. തെങ്ങ് മുതൽ വാഴ വരെ എല്ലാം നശിപ്പിക്കും. രാത്രികാലങ്ങളിലാണ് ശല്യം കൂടുതൽ.
നഷ്ടപരിഹാരം ലഭിക്കാൻ പല തവണ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും കിട്ടിയില്ല . കാട്ടാനകളുടെ ശല്യം തുടരുകയുമാണ്.