snakeanganavadi

TOPICS COVERED

തൃശൂര്‍ നെട്ടിശേരിയിലെ അംഗന്‍വാടിയില്‍ അലമാരയ്ക്കടിയില്‍ പാമ്പിനെ കണ്ടെത്തി. അധ്യാപിക അംഗന്‍വാടി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. പൊന്തക്കാട് പിടിച്ച പരിസരത്താണ് അംഗന്‍വാടി കെട്ടിടം. 

 

തൃശൂര്‍ കോര്‍പറേഷനിലെ നെട്ടിശേരി ഡിവിഷനിലാണ് ഈ അംഗന്‍വാടി. ഇന്നു രാവിലെ അംഗന്‍വാടി തുറന്ന അധ്യാപികയാണ് പാമ്പിനെ കണ്ടത്. വിഷമില്ലാത്ത പാമ്പാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. എന്നിരുന്നാലും, വിഷപാമ്പുകള്‍ വരാനിടയുള്ള സ്ഥലത്താണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. പഴയ വീട് വാടകയ്ക്കെടുത്താണ് അംഗന്‍വാടി കോര്‍പറേഷന്‍ തുടങ്ങിയത്. വളപ്പില്‍ പൊന്തക്കാടുണ്ട്. പഴയ ഇഷ്ടികകള്‍ കൂന്നുകൂടി കിടപ്പുണ്ട്. ഇതുകൂടാെത, തൊട്ടടുത്ത പറമ്പിലും പൊന്തക്കാട് നിറഞ്ഞു. 

അംഗന്‍വാടിയ്ക്കു തല്‍ക്കാലം അവധി നല്‍കി. ഇനി, പരിസരം വൃത്തിയാക്കിയ ശേഷമെ തുറക്കൂ. അംഗന്‍വാടി കെട്ടിടവും പരിസരവും വൃത്തിയാക്കാന്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുപതു കുട്ടികള്‍ പഠിക്കുന്ന ഇടം കൂടിയാണിത്. 

ENGLISH SUMMARY:

A snake was found under a cupboard at Anganwadi in Thrissur's Nettissery