പാമ്പുകളോടുള്ള ഇഷ്ടം കാരണം പിറന്നാള്‍ ദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം ചിലവഴിച്ച ആളെ കണ്ട ഞെട്ടലിലാണ് സൈബര്‍ ലോകം. പാമ്പുകള്‍ക്കായി ‘ദ റെപ്റ്റില്‍ സൂ’ എന്ന മൃഗശാലയ്ക്കു സമാനമായ ‘പാമ്പുശാല’ തുടങ്ങിയ ജയ് ബ്രൂവറിന്‍റെ പാമ്പ് പ്രേമം അല്‍പം കടന്നകയ്യാണ്. പാമ്പുകള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ വിനോദങ്ങള്‍ സാധാരണക്കാര്‍ക്ക് കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
ഇപ്പോഴിതാ തന്‍റെ പിറന്നാളിന് പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് സന്തോഷിക്കുന്ന ബ്രൂവറുടെ വിഡിയോ പുറത്തുവന്നിരിക്കുന്നു. ഒരു കൂട്ടം പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് കൈകൊണ്ട് ‘ലൗ സിമ്പല്‍’ കാണിക്കുകയാണ് ബ്രൂവര്‍. കൂട്ടത്തിലൊരു പെരുമ്പാമ്പിന്‍റെ ദേഹത്ത് ഹൃദയ ചിഹ്നമുണ്ടെന്ന് തൊട്ടുകാണിക്കുന്നുമുണ്ട്.
‘പാമ്പ് പാര്‍ട്ടി’ എന്നാണ് ബ്രൂവര്‍ വിഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ താന്‍ ഇവരോടാണ് കടപ്പെട്ടിരിക്കുന്നത്. അവരെ സന്തോഷിപ്പിക്കാനാണ് തന്‍റെ ശ്രമം എന്നും കുറിപ്പിലുണ്ട്. ‘ഞങ്ങള്‍ ഒന്നിച്ച് തമാശകള്‍ പങ്കുവച്ചു. മറ്റൊരു വര്‍ഷം കൂടി ജീവിതത്തില്‍ കടന്നുപോകുന്നു. എല്ലാവരോടും സന്തോഷം പങ്കുവയ്ക്കുന്നു’ എന്നും ബ്രൂവര്‍ എഴുതി.
ചുരുങ്ങിയ സമയംകൊണ്ടു തന്നെ വിഡിയോ വൈറലായി. മുതലയും പാമ്പും തുടങ്ങി എല്ലാത്തരം ജീവിവര്‍ഗങ്ങളോടും അത്രമേല്‍ സ്നേഹമാണ് ബ്രൂവറിന്. സമൂഹമാധ്യമങ്ങളില്‍ ഇവയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇദ്ദേഹം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. എട്ടു മില്യണിലധികം ഫോളോവേഴ്സാണ് ബ്രൂവറിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.